Pages

തബ്‌ലീഗ്ദ അ്വതിന്‍റെ ഉമ്മത്തിന് ഉപദേശം

ഇബ്രാഹിം മൗലാനാ
ദഅ്വതിന്‍റെ പ്രവര്‍ത്തകര്‍ക്കും, ഉമ്മത്തിന് മൊത്തത്തിലും നല്‍കുന്ന ഉപദേശം

🌹🌹🌹🌹🌹🌹🌹🌹
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ
〰〰〰〰〰〰〰〰
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു
〰〰〰〰〰〰〰〰
ഗുജറാത്ത് സ്വദേശി ആയ മൗലാനാ ഇബ്രാഹീം ദൗല നിസാമുദ്ദീൻ മര്‍കസിലെ മുതിർന്ന അംഗമാണ്. മര്‍കസില്‍ നടന്ന പ്രവര്‍ത്തക സമ്മേളനത്തിൽ വെച്ച് തബ്‌ലീഗ് പരിശ്രമത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരോട് അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ നിന്നുള്ള പ്രധാന ഭാഗങ്ങൾ ആണ് താഴെ കുറിക്കുന്നത്
1⃣. മോശമായി നിങ്ങളോട് സംസാരിക്കുന്ന വ്യക്തിയോട് മാന്യമായി പെരുമാറുക.
2⃣. തെറ്റു ചെയ്യുന്ന വ്യക്തിയില്‍ നിന്നും, നല്ല വാക്കുകൾ കൊണ്ട്, തെറ്റിനെ കഴുകുക.
3⃣. തബ്‌ലീഗ് ഒരു വഴി മാത്രമാണ്, സുന്നത്തിലേക്കും ശരീഅത്തിലേക്കുമുള്ള വഴി. വുലുഅ് നമസ്കാരത്തിലേക്കുള്ള ഒരു വഴി മാത്രമാണ് എന്നത് പോലെ.
4⃣. ചെയ്യുന്ന ജോലിയിൽ QUALITY ആണ് വേണ്ടത് QUANTITY അല്ല.
5⃣. ഇസ്‌ലാമിലെ ഏറ്റവും ഉന്നതിയില്‍ എത്താനാണ് നാം പരിശ്രമിക്കേണ്ടത്.
6⃣. നമ്മുടെ സുഹൃത്തുക്കളില്‍ ഇസ്‌ലാമിക മൂല്യം ഉണ്ടാക്കി എടുക്കേണ്ടത് നമ്മുടെ നിര്‍ബന്ധ ബാധ്യതയാണ്.
7⃣. തഖ്‍വ ഉള്ളവരുടെ അമലുകള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളു.
8⃣. സുന്നത്ത്, ശരീഅത്ത് എന്നിവയാണ് നാം ലക്ഷ്യം വെക്കേണ്ടത്. അല്ലെങ്കിൽ നമ്മുടെ ഇസ്‌ലാം മറ്റുള്ളവരെ കാണിക്കാൻ മാത്രമുള്ളതായി മാറും.
9⃣. നമ്മുടെ പക്കലുള്ള സത്യം മറ്റുള്ളവരുടെ പ്രീതിക്കായി പ്രകടിപ്പിക്കാൻ ഉള്ളതല്ല. മറിച്ച് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലം കരസ്ഥമാക്കാന്‍ ഉള്ളതാണ്.
🔟. ഈ പ്രവര്‍ത്തനം പ്രചരിപ്പിക്കലും ശക്തിപ്പെടുത്തലും രണ്ട് കാര്യങ്ങൾ ആണ്. ഉമര്‍ (റ) വിന്‍റെ കാലത്താണ് ഇസ്‌ലാം ലോകത്ത് ശക്തിപ്പെട്ടത്. ശക്തിയുള്ള പരിശ്രമമാണ് നമുക്ക് ആവശ്യം.


......
ഇബ്രാഹിം മൗലാനാ
ദഅ്വതിന്‍റെ പ്രവര്‍ത്തകര്‍ക്കും, ഉമ്മത്തിന് മൊത്തത്തിലും നല്‍കുന്ന ഉപദേശം
🔸🔸തുടര്‍ച്ച....🔹🔹
🌹🌹🌹🌹🌹🌹🌹🌹
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ
〰〰〰〰〰〰〰〰
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു
〰〰〰〰〰〰〰〰
1⃣1⃣. നിസാമുദ്ദീൻ മര്‍കസില്‍ 2 മാസം താമസിക്കുക. എങ്കിൽ മാത്രമേ ഈ പരിശ്രമം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ.
1⃣2⃣. 2 മാസം മര്‍കസില്‍ താമസിക്കുന്നത് ദഅവത്ത് നല്‍കാനും ഖിദ്‍മത്ത് ചെയ്യാനുമാണ്
1⃣3⃣. വെള്ളം പൊട്ടിയൊലിക്കുന്ന ഭാഗത്തെ ദ്വാരമാണ് അടക്കേണ്ടത്. അതിനായി പരിശ്രമിച്ചാല്‍ മാത്രമേ ചോര്‍ച്ച നില്‍ക്കുകയുള്ളു.
1⃣4⃣. തബ്‌ലീഗിനെ മനസ്സിലാക്കാൻ ആണ് ആളുകൾ നമ്മിലേക്ക് വരുന്നത്. അവര്‍ക്ക് നാം ഖിദ്‍മത്ത് അഥവാ സേവനം ചെയ്യുക.
1⃣5⃣. ആളുകളെ നാം തബ്‌ലീഗ് എന്താണെന്ന് പഠിപ്പിച്ചാല്‍ ഈ വഴിയില്‍ ഇസ്‌ലാമിക വ്യാപനത്തിന് അവരും നമ്മുടെ സഹായികളായി മാറും.
1⃣6⃣. ആളുകൾ ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും നമ്മുടെ ഉത്തരവാദിത്തം നാം പൂര്‍ണമായി നിറവേറ്റുക.
1⃣7⃣. നാം ജോലി ചെയ്തു എന്ന് വരുത്തി തീര്‍ക്കല്‍ ഈ പരിശ്രമത്തിലില്ല. മറിച്ച് നമ്മുടെ പരിശ്രമം കാരണമായി റിസല്‍ട് ഉണ്ടാകലാണ് അസല്‍ ലക്ഷ്യം.
#⃣. തബ്‌ലീഗ് എന്നാല്‍ അവിടെയും ഇവിടെയും വെറുതെ കറങ്ങി നടക്കലല്ല. മറിച്ച് സ്വന്തം ജീവിതത്തിൽ ഇസ്‌ലാം പൂര്‍ത്തിയാക്കലാണ്.
1⃣8⃣. തബ്‌ലീഗിന്‍റെ ജോലി നിങ്ങള്‍ക്ക് ചെയ്യാൻ താത്പര്യം ഇല്ലെങ്കിൽ ചെയ്യേണ്ട.
#⃣. ദയവായി ഉമ്മത്തില്‍ ഭിന്നത ഉണ്ടാക്കുന്നതില്‍ നിന്നും ഒഴിവാകുക.
1⃣9⃣. തബ്‌ലീഗിനെയും അതിന്‍റെ യാഥാര്‍ത്ഥ്യത്തെയും മനസ്സിലാക്കി തരാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുക.
2⃣0⃣. നിങ്ങളുടെ ആനന്ദത്തിനായി മാത്രം ബേറൂണ്‍ ജമാഅത്തുകളില്‍ പോകുന്നത് അവസാനിപ്പിക്കുക. അത് പരിശ്രമത്തിന് ഒരു പ്രയോജനവും ചെയ്യില്ല.
👉(തുടരും)......

അല്ലാഹു നന്‍മയില്‍ മുന്നേറാന്‍ നമുക്ക് തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ.... ആമീന്‍

No comments:

Post a Comment